ഇര്‍ഫാന്‍ പഠാന് പിന്നാലെ ഹര്‍ഭജന്‍ സിങും തമിഴിലേക്ക്; അരങ്ങേറ്റം സന്താനത്തിനൊപ്പം

തമിഴിലെ കോമഡി താരമായ സന്താനം നായകനായി എത്തുന്ന 'ഡിക്കിലൂന' എന്ന ചിത്രത്തിലൂടെ ആണ് ഭാജിയുടെ അരങ്ങേറ്റം

ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിങും സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇര്‍ഫാന്‍ വിക്രം ചിത്രത്തില്‍ വില്ലനായി എത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

തമിഴിലെ കോമഡി താരമായ സന്താനം നായകനായി എത്തുന്ന ‘ഡിക്കിലൂന’ എന്ന ചിത്രത്തിലൂടെ ആണ് ഭാജിയുടെ അരങ്ങേറ്റം. കാര്‍ത്തിക് യോഗിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിക്രമും അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ പഠാന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ഇര്‍ഫാന്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ നാലിന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിലേക്ക് ഇര്‍ഫാനെ സ്വാഗതം ചെയ്തു ട്വീറ്റ് ചെയ്തത് സംവിധായകന്‍ ജ്ഞാനമുത്തുവാണ്. ‘താരത്തിന്റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ആണ് ഇര്‍ഫാനുമൊത്തുള്ള
ചിത്രം ജ്ഞാനമുത്തു ട്വിറ്ററില്‍ പങ്കുവെച്ചത്. എആര്‍ റഹ്മാന്‍ ആണ് വിക്രം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version