‘പ്രാചീന കാലം തൊട്ട് നമ്മുടെ ഭാരതത്തില്‍ എന്തെല്ലാം ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്, പിന്നെയല്ലേ ഈ ചീള് റോബോര്‍ട്ട്’; രസകരമായ ടീസറുമായി ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’

വിറക് അടുപ്പില്‍ കഞ്ഞി ഉണ്ടാക്കുന്ന റോബോര്‍ട്ട് ആണ് ടീസറിന്റെ ഹൈലൈറ്റ്

സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് തീയ്യേറ്ററുകളിലെത്താന്‍ പോവുന്ന ചിത്രമാണ് ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. ചിത്രത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിറക് അടുപ്പില്‍ കഞ്ഞി ഉണ്ടാക്കുന്ന റോബോര്‍ട്ട് ആണ് ടീസറിന്റെ ഹൈലൈറ്റ്. നവാഗതനായ രതീഷ് ബാലകൃഷണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബിജിബാലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും. ‘വികൃതി’യാണ് നേരത്തേ സൗബിനും സുരാജും ഒന്നിച്ച ചിത്രം.

Exit mobile version