നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച് അജു വര്‍ഗീസിന്റെ ‘കമല’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍

അജു വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമാണ് ‘കമല’. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒളിപ്പിച്ചുവെച്ച നിഗൂഢതകള്‍ രണ്ടാമത്തെ പോസ്റ്ററിലും ഉണ്ട്. രണ്ടാമത്തെ പോസ്റ്ററില്‍ കാറിലെ കണ്ണാടിയിലൂടെ നായികയുടെ കണ്ണുകള്‍ മാത്രമാണ് കാണിക്കുന്നത്. തൊട്ടടുത്ത് അജു വര്‍ഗീസും ഇരിക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണ് ‘കമല’. ദിലീപിനെ നായകനാക്കി ‘പാസഞ്ചര്‍’, പൃഥ്വിരാജിനെ നായകനാക്കി ‘അര്‍ജുനന്‍ സാക്ഷി’ എന്നീ ത്രില്ലര്‍ ചിത്രങ്ങളാണ് ഇതിനു മുമ്പ് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയിട്ടുള്ളത്.

പ്രേതം 2 വാണ് രഞ്ജിത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version