പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ചോല’ ട്രെയിലര്‍

ഈ ചിത്രത്തിലെ പ്രകടനത്തിനാണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത്

നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചോലയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളാണ് പുറത്തുവിട്ട ട്രെയിലറില്‍ ഉള്ളത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഈ ചിത്രത്തിലെ പ്രകടനത്തിനാണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത്. ‘ഒഴിവു ദിവസത്തെ കളി’, ‘സെക്‌സി ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ ‘ചോല’ പ്രദര്‍ശിപ്പിച്ചിരുന്നു.

Exit mobile version