ഒഴിവ് സമയം ആസ്വദിക്കാന്‍ താരകുടുംബം ചെന്നൈ ബീച്ചില്‍

കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. താരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെന്നൈ തിരുവാന്‍മിയുര്‍ ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ഫോട്ടോകളാണ് തരംഗമാകുന്നത്.

അജിത്തും ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ വരാറുള്ളത്. സ്‌റ്റൈലന്‍ ലുക്കിലാണ് അജിത്ത് ഫോട്ടോയിലുള്ളത്.

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്ന താരമാണ് അജിത്. ആരാധകരോടുള്ള അജിത്തിന്റെ പെരുമാറ്റവും പലപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്.

Exit mobile version