നയന്‍സിന്റെ ഫോട്ടോയ്ക്ക് മുകളില്‍ വടിവേലുവിന്റെ ഫോട്ടോ; ചിത്രം വൈറല്‍

താരസുന്ദരി നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു. നയന്‍സിന്റെ ഫോട്ടോയ്ക്ക് മുകളില്‍ നടന്‍ വടിവേലുവിന്റെ ഫോട്ടോ ചേര്‍ത്ത് വെച്ച്‌കൊണ്ടുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. താരങ്ങളുടെ ആരാധകരാരോ ഒപ്പിച്ച് വെച്ച പണിയാണ് ഇത്. പിന്നിട് ചിത്രം താരവും ഏറ്റെടുക്കുകയായിരുന്നു.

ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തിയ ചിത്രം കണ്ടാല്‍ ആരും ചിരിച്ച് പോകും.
രണ്ട് ചിത്രങ്ങളും നയന്‍താര തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
പ്രിയതാരം വടിവേലുവിനെ വെച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും ഒരു കാര്യം സമ്മതിക്കുന്നു. തന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ’ എന്ന കുറിപ്പോടെയാണ് തെന്നിന്ത്യന്‍ സുന്ദരി ചിത്രങ്ങള്‍ പങ്ക് വെച്ചത്.

തമിഴ്, തെലുങ്ക് , മലയാളം സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയാണ് നയന്‍താര. അന്യ ഭാഷയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. നടിയുടെ അഭിനയമികവ് തന്നെയാണ് ഇതിന് കാരണം. അവലംബം ആവശ്യമാണ്പ ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സെയ്‌റാ നരസിംഹ റെഡ്ഡിയാണ് അവസാനമിറങ്ങിയ നയന്‍താര ചിത്രം.

Exit mobile version