‘എന്നാലും താന്‍ എന്ത് ധൈര്യത്തിലാടോ ഇങ്ങോട്ട് കയറി പോന്നത്’; ‘എടക്കാട് ബറ്റാലിയന്‍ 06’ന്റെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു

ടൊവീനോയും സംയുക്തയുമുള്ള പ്രണയം നിറഞ്ഞ മനോഹരമായ ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ക്യാപ്റ്റന്‍ ഷഫീക്ക് എന്ന കഥാപാത്രമായാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടൊവീനോയും സംയുക്തയുമുള്ള പ്രണയം നിറഞ്ഞ മനോഹരമായ ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്.

പ്രണയം നിറഞ്ഞ മൂന്നാമത്തെ ടീസര്‍ ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംനേടിയിട്ടുണ്ട്. ട്രെന്‍ഡിങില്‍ ഏഴാമതാണ് ടീസറിപ്പോള്‍. നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version