‘അജിത്തും വിജയ്‌യും കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ്’; ദേവയാനി

കഠിന പ്രയത്‌നത്തിന്റെ പ്രതിഫലം എന്താണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാന്‍ അജിത്ത് സാറിനെയും വിജയ് സാറിനെയും ചൂണ്ടിക്കാണിക്കും

ഒരു കാലത്ത് തമിഴകത്തിന്റെ ഹിറ്റ് നായികമാരില്‍ ഒരാളായിരുന്നു ദേവയാനി. പ്രേക്ഷകര്‍ക്ക് തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന പ്രതീതി ആയിരുന്നു താരത്തെ കാണുമ്പോള്‍. തമിഴിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി ദേവയാനി അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മുകേഷ്, ജഗദീഷ് എന്നിവരുടെയൊക്കെ നായികയായി താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെയും വിജയ്‌യിയെയും കുറിച്ച് താരം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരു താരങ്ങളും കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ് എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേവയാനി പറഞ്ഞത്.

‘അജിത്തും വിജയ്‌യും കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ്. അവരെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്റെ കരിയറിന്റെ തുടക്കത്തിലാണ് ഞാന്‍ അവരുടെ നായികയായി എത്തുന്നത്. പക്ഷേ അവര്‍ അന്നേ അഭിനയത്തില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. ദൈവത്തിന്റെ വരദാനമാകാം അത്. കഠിന പ്രയത്‌നത്തിന്റെ പ്രതിഫലം എന്താണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാന്‍ അജിത്ത് സാറിനെയും വിജയ് സാറിനെയും ചൂണ്ടിക്കാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറും’ എന്നാണ് ദേവയാനി അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version