‘മേലേ മേഘക്കൊമ്പില്‍’; ശ്രേയാ ഘോഷാല്‍ പാടിയ ‘നാല്‍പ്പത്തിയൊന്നി’ലെ മനോഹരഗാനം പുറത്തുവിട്ടു

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാല്‍ ആണ്

ലാല്‍ജോസ് ബിജുമേനോനെ നായകനാക്കി ഒരുക്കിയ ‘നാല്‍പ്പത്തിയൊന്നി’ലെ മനോഹരഗാനം പുറത്തുവിട്ടു. ‘മേലേ മേഘക്കൊമ്പില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാല്‍ ആണ്.

ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശബരിമല വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ലാല്‍ ജോസ് ചിത്രത്തില്‍ ആദ്യമായാണ് ബിജുമേനോന്‍ നായകനായി എത്തുന്നത്. കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ പിജി പ്രഗീഷിന്റേതാണ് തിരക്കഥ. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Exit mobile version