ക്യാപ്റ്റന്‍ ഷഫീക്കായി ടൊവീനോ തോമസ്; ‘എടക്കാട് ബറ്റാലിയന്‍ 06’ ന്റെ ടീസര്‍ പുറത്തുവിട്ടു

യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ചിത്രത്തിന്റെ ടീസറിപ്പോള്‍

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ക്യാപ്റ്റന്‍ ആയിട്ടാണ് താരം എത്തുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ടീസറാണ് പുറത്തുവിട്ടത്.

നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംയുക്താ മേനോനാണ് ചിത്രത്തിലെ നായിക. ടൊവീനോയും സംയുക്തയും ജോഡികളായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ചിത്രത്തിന്റെ ടീസറിപ്പോള്‍.

സലീം കുമാര്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version