‘പുരുഷ-സവര്‍ണാധിപത്യത്തില്‍ നിന്ന് സൂപ്പര്‍താരങ്ങള്‍ വരെ വിമുക്തരാകുന്ന കാലഘട്ടമാണിത്’; മലയാള സിനിമ മാറ്റത്തിന്റെ വേറിട്ട പാതയിലെന്ന് കമല്‍

മലയാളത്തിലെ കഴിഞ്ഞ ആറുവര്‍ഷത്തെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മലയാള സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ വേറിട്ട പാതയില്‍ ആണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ഇത്തവണ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് മുഖ്യധാരയെന്നും കച്ചവട സിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമയിലെ പുതിയ തലമുറ മുന്നേറുന്നത് സ്ത്രീവിരുദ്ധത ഉള്‍പ്പടെയുള്ളവ പൊളിച്ചെഴുതിയാണെന്നും പുരുഷ-സവര്‍ണാധിപത്യത്തില്‍ നിന്ന് സൂപ്പര്‍താരങ്ങള്‍ വരെ വിമുക്തരാകുന്ന കാലഘട്ടമാണിതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ കഴിഞ്ഞ ആറുവര്‍ഷത്തെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയെ മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെ ദൃശ്യഭാഷയുടെ മികവില്‍ അടയാളപ്പെടുത്തുന്ന കാലമാണ്. മുഖ്യധാര സിനിമയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ജല്ലിക്കട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രശംസിക്കപ്പെട്ടത് ഇതിന് ഉത്തമ ഉദാഹരണമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. വിനായകനെ നായകനാക്കി ഒരുക്കിയ ‘പ്രണയ മീനുകളുടെ കടലാ’ണ് കമലിന്റെ ഏറ്റവും പുതിയ ചിത്രം. നാളെയാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version