‘നിനക്ക് എന്നോട് ദേഷ്യമുണ്ടോ, പിന്നെ നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്’; രസകരമായ ടീസറുമായി ‘വികൃതി’

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്

സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’യിലെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൗബിനും സുധി കോപ്പയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ രംഗമാണ് ടീസറിലുള്ളത്. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയുടെ വേഷത്തിലെത്തുന്നത്.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരഭി ലക്ഷ്മി, നായികാ നായകന്മാര്‍ ഫെയിം വിന്‍സി, മറീന മൈക്കിള്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, ബാബുരാജ്, നെബീഷ്, ബിട്ടോ ഡേവീസ്, ബാബുരാജ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം നാളെയാണ് തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version