നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ദീപിക പഠിക്കണം; പ്രോഗ്രസ് കാര്‍ഡില്‍ അധ്യാപകര്‍ ദീപികയെ കുറിച്ച് എഴുതിയ വാക്കുകള്‍ വൈറലാവുന്നു

ബോളിവുഡില്‍ അന്നും ഇന്നും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദീപിക പാദുകോണ്‍. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്.

പ്രോഗ്രസ് കാര്‍ഡില്‍ അധ്യാപകര്‍ ദീപികയെ കുറിച്ച് എഴുതിയതാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ പോസ്റ്റിന് കമന്റുകളുമായി എത്തി. വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

”ദീപിക ക്ലാസില്‍ സംസാരിക്കുന്നുവെന്ന പരാതിയാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ദീപിക പഠിക്കണമെന്ന കുറിപ്പാണ് രണ്ടാമത്തേത്, പകല്‍ കിനാവു കാണുന്നുവെന്നതാണ് മൂന്നാമത്തേത്”. വളരെ രസകരമായ ഈ പോസ്റ്റിനു താഴെ ബോളിവുഡിലെ നിരവധി പേര്‍ കമന്റുകളുമായി എത്തി.

ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും ചിത്രത്തിന് കമന്റിടാന്‍ മറന്നില്ല.”പ്രശ്‌നക്കാരി, ടീച്ചര്‍ നിങ്ങളോട് ഞാന്‍ യോജിക്കുന്നു” തുടങ്ങിയവയാണ് രണ്‍വീറിന്റെ കമന്റ്.

Exit mobile version