വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ‘പെപ്പെ’!

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ ആണ് ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രത്തില്‍ മലയാളി താരം ആന്റണി പെപ്പയും. സംവിധായകന്‍ ലോകേഷ് ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘പെപ്പെ’ എന്ന് അറിയപ്പെടുന്ന ആന്റണി വര്‍ഗീസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

ചിത്രത്തെക്കുറിച്ച് അടുത്ത മൂന്ന് ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിരുന്നു. അതുപ്രകാരമാണ് കഴിഞ്ഞ ദിവസം ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ എത്തുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തത്. ട്വിറ്ററിലൂടെ ആണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ആണ് ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലിജോ ജോസിന്റെ പുതിയ ചിത്രമായ ‘ജല്ലിക്കട്ടി’ലും ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം നാലിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version