’41’ മായി ലാല്‍ജോസ്; ടീസര്‍ പുറത്തുവിട്ടു

സംവിധായകന്‍ ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്

ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ’41’ന്റെ ടീസര്‍ പുറത്തുവിട്ടു. ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സംവിധായകന്‍ ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ധന്യ അനന്യ, ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതനായ പിജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version