‘എന്തുവാടേ ഇത് അങ്കിള്‍ ബണ്ണിന്റെ സെക്കന്റ് പാര്‍ട്ടോ’; സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിങ്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ‘ആശീര്‍വാദത്തോടെ ലാലേട്ടന്‍’ എന്ന പരിപാടിയില്‍ ചിത്രത്തിലെ ഹൈലൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള ഒരു യുദ്ധത്തിനാണ് കളം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രത്തെ പരിഹസിച്ച് ബോഡി ഷെയ്മിംഗ് കമന്റുകളും ട്രോളുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.

നേരത്തെയും ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ചിത്രത്തിലെ വേഷം പടച്ചട്ടയും തലപ്പാവുമൊക്കെ സിക്ക് സമുദായത്തോട് സാമ്യമുള്ള വസ്ത്രധാരണമാണെന്ന വിമര്‍ശനമായിരുന്നു ഉണ്ടായത്.

Exit mobile version