കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ദിലീപ്; ജാക്ക് ഡാനിയേലിന്റെ ടീസര്‍ പുറത്തിറങ്ങി

സ്പീഡ് ട്രാക്കിന് ശേഷം സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ദിലീപും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയേല്‍.

ജനപ്രിയ നായകന്‍ ദിലീപും തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ഒന്നിക്കുന്ന ജാക്ക് ഡാനിയേലിന്റെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്ന നാല്‍പത്തി മൂന്ന് സെക്കന്റുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സ്പീഡ് ട്രാക്കിന് ശേഷം സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ദിലീപും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയേല്‍.

ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഞ്ജു കുര്യനാണ് നായികയായി എത്തുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സന്താനം കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷീബു കമല്‍ തമീന്‍സാണ് നിര്‍മ്മിക്കുന്നത്.

Exit mobile version