‘ഈ വഴി ഒഴുകി വരും’; ദിലീപിന്റെ ജാക്ക് ഡാനിയേലിലെ ആദ്യ ഗാനം പുറത്തിറങ്ങി

ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഈ വഴി ഒഴുകി വരും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ഹരിചരണും പവിത്ര മേനോനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഹരിനാരായണന്റെതാണ് വരികള്‍.

സ്പീഡ് ട്രാക്കിന് ശേഷം സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ദിലീപും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയേല്‍. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ജാക്ക് ഡാനിയേലില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അഞ്ജു കുര്യനാണ് നായികയായി എത്തുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സന്താനം കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷീബു കമല്‍ തമീന്‍സാണ് നിര്‍മ്മിക്കുന്നത്.

Exit mobile version