ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേട്ടത്തില്‍ നന്ദിയറിയിച്ച് അമിതാഭ് ബച്ചന്‍

എല്ലാവര്‍ക്കും നന്ദിയെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല.

രാജ്യത്തെ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ബോളിബുഡ് താരം അമിതാഭ് ബച്ചനാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചിച്ചത്.

ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. എല്ലാവര്‍ക്കും നന്ദിയെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല. അത് എന്തുമായിക്കോട്ടെ. നന്ദിയും എളിമയും ആണ് പ്രധാനം. എല്ലാവരോടും സ്‌നേഹവും- അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ എഴുതി.

ഒരു പ്രതികരണത്തിനായി വാക്കുകളുടെ അപര്യാപ്തതയുണ്ട്. അതിനായി കാത്തിരിക്കുന്നു. എന്തായാലും നന്ദി- അമിതാഭ് ബച്ചന്‍ കുറിച്ചു.

Exit mobile version