ആരാധകരെ കാണുമ്പോള്‍ ചെരുപ്പിടാറില്ല: രഹസ്യം വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍

മുംബൈ: ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് അമിതാഭ് ബച്ചന്‍. എല്ലാ ഞായറാഴ്ചകളിലും മുബൈയിലെ വസതിയില്‍ ആരാധകര്‍ ബിഗ് ബിയെ കാണാന്‍ എത്താറുണ്ട്.

അതേസമയം, ആരാധകരെ കാണുമ്പോള്‍ താരം ചെരുപ്പിടാറില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് മുന്നില്‍ ചെരുപ്പിടാതെ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.


സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കാണാന്‍ എത്തുന്ന ആരാധകര്‍ ദൈവത്തെപോലെയാണെന്നും അതിനാലാണ് താന്‍ ചെരുപ്പിടാത്തതെന്നും ബച്ചന്‍ പറയുന്നു.

പലരും തന്നോട് ദേഷ്യത്തോടെ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്. അപ്പോള്‍ ഞാന്‍ അവരോട് പറയും ഞാന്‍ അങ്ങനെ ചെയ്യുമെന്ന്. നിങ്ങള്‍ നഗ്‌നപാദരായി ക്ഷേത്രത്തില്‍ പോകാറില്ലെ അതുപോലെയാണ് എന്നെക്കാണാന്‍ എല്ലാ ഞായറാഴ്ചയും എത്തുന്ന ആരാധകര്‍ എന്റെ ക്ഷേത്രമാണെന്നും ചിത്രത്തോടൊപ്പം ബച്ചന്‍ കുറിച്ചു.

നടന്റെ വാക്കുകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പ്രോജക്ട്കെയുടെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ് ബിഗ് ബി. ചിത്രീകരണത്തിനിടെ നടുവിന് അപകടം സംഭവിച്ച നടന്‍ വിശ്രമത്തിലായിരുന്നു. അമിതാഭ് ബച്ചന്‍, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് കെ.

Exit mobile version