‘നീ ഹിമ മഴയായ് വരൂ’; ഒരു മില്ല്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ എടയ്ക്കാട് ബറ്റാലിയനിലെ ഗാനം

ഒരു മില്ല്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ആറാമതാണ് ഗാനമിപ്പോള്‍

ടൊവീനോ തോമസും സംയുക്ത മേനോനും ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ‘നീ ഹിമ മഴയായ് വരൂ’ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംനേടി. ഒരു മില്ല്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ആറാമതാണ് ഗാനമിപ്പോള്‍. ‘നീ ഹിമ മഴയായ് വരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും നിത്യാമാമ്മനും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.

പട്ടാളക്കാരന്റെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നേരത്തേ സിനിമയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടൊവീനോയ്ക്ക് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു.

നവാഗതനായ സ്വപ്‌നേഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version