പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാന്‍ എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളുമായി ‘പ്രണയമീനുകളുടെ കടല്‍’

കാഴ്ച്ചയില്‍ ഇവയ്ക്ക് മറ്റ് ഫ്‌ള്ക്‌സുകള്‍ പോലെ ഭംഗി തോന്നില്ലെങ്കിലും സാമൂഹിക പ്രതിബന്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചിരിക്കുന്നത്

തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ചിത്രത്തിന്റെ ട്രെയിലറുകളും പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണത്തിനായി എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനാണ് ഇത്തരത്തിലൊരു ഫോര്‍ഡിങ്ങ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഫ്‌ളക്സുകളെ അപേക്ഷിച്ച് ഏറെ ചെലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക്. കാഴ്ച്ചയില്‍ ഇവയ്ക്ക് മറ്റ് ഫ്‌ള്ക്‌സുകള്‍ പോലെ ഭംഗി തോന്നില്ലെങ്കിലും സാമൂഹിക പ്രതിബന്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചിരിക്കുന്നത്.

മഞ്ജു വാര്യരെ നായികയാക്കി കമലസുരയ്യയുടെ ജീവിത കഥ പറഞ്ഞ ‘ആമി’യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജോണ്‍പോളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ നാലിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version