ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആവേശത്തിലാക്കി ‘ജല്ലിക്കട്ട്’ ടീസര്‍

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ജല്ലിക്കട്ട്’. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സ്വഭാവം വിളിച്ചുപറയുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

ടൊറന്റോ ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നിരുന്നു. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജല്ലിക്കട്ട്’. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Exit mobile version