‘ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരും, ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിത്’; ‘സോയ ഫാക്ടറി’നെ കുറിച്ച് കരണ്‍ ജോഹര്‍

ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘സോയ ഫാക്ടര്‍’. ചിത്രത്തെ കുറിച്ച് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരുമെന്നും, ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിത്’ എന്നുമാണ് കരണ്‍ ട്വിറ്ററില്‍ കുറിച്ചത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തെരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
2008-ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്റെ ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’

Exit mobile version