മറ്റൊരു മലയാള ചിത്രം കൂടി അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക്; സജിന്‍ ബാബുവിന്റെ ‘ബിരിയാണി’ ഏഷ്യാറ്റിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി

ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഏഷ്യാറ്റിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം

സ്വദേശത്തും വിദേശത്തും ഒരുപോലെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിനും ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോനും’ ശേഷം മറ്റൊരു മലയാള ചിത്രം കൂടി അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘ബിരിയാണി’യാണ് വിദേശ ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തുന്നത്. സംവിധായകന്‍ തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഏഷ്യാറ്റിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കനി കുസൃതി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജെ ഷൈലജ, സുര്‍ജിത്ത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ജയചന്ദ്രന്‍, ശ്യാം റെജി, മൈത്രേയന്‍ ,സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ഗായിക പുഷ്പവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version