നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച് എംഎ നിഷാദിന്റെ ‘തെളിവ്’; ടീസര്‍ പുറത്തുവിട്ടു

എംഎ നിഷാദ് സംവിധാനം ചെയ്ത ‘തെളിവ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ‘കിണര്‍’ എന്ന ചിത്രത്തിന് ശേഷം എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

ചെറിയാന്‍ കല്‍പകവാടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശ ശരത്, ലാല്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നെടുമുടി വേണു, ജോയ് മാത്യു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, മാലാ പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കല്ലറ ഗോപനാണ് ചിത്രത്തില്‍ പാട്ടുകള്‍ ഒരുക്കിയത്. എം ജയചന്ദ്രനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

Exit mobile version