ഒന്നരമാസം കൊണ്ട് ആറ് കിലോ കുറച്ചു! വീണ്ടും ‘മെലിഞ്ഞ’ സന്തോഷത്തില്‍ കനിഹ; പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ

തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരമാണ് കനിഹ.വിവാഹശേഷം സിനിമകളില്‍ സജീവമായ കനിഹ സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്.

ഇത്തവണ സോഷ്യല്‍മീഡിയയില്‍ വീണ്ടും താരമായിരിക്കുകയാണ് കനിഹ. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം വീണ്ടും വണ്ണംകുറച്ചാണ് ഇത്തവണ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയിരിക്കുന്നത്. 6 ആഴ്ചയെടുത്ത് 5 കിലോ കുറച്ചിരിക്കുകയാണ് താരമിപ്പോള്‍. സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പുതിയ ഫോട്ടോയും വിശേഷവും താരം പങ്കുവെച്ചത്. ഹെല്‍ത്തിയും ഫിറ്റ്‌നസുമായിരിക്കുവാനാണ് എന്നും താന്‍ ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബിക്കിനി ധരിച്ച് ബീച്ചില്‍ പോയതിന് തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്.ജയറാം ചിത്രമായ ലോനപ്പന്റെ മാമോദീസയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

കനിഹയുടെ പോസ്റ്റ് കാണാം:

Exit mobile version