‘രാജാപാര്‍ട്ട്’ ഫോട്ടോഷൂട്ടുമായി ടൊവീനോയും കുടുംബവും

ഒന്നിനെ പുറകെ ഒന്നായി ഹിറ്റുകള്‍ സൃഷ്ടിച്ച് മലയാള സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവീനോ തോമസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ടൊവീനോയുടെയും കുടുംബത്തിന്റെയും ഒരു ഫാമിലി ഫോട്ടോയാണ്. താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ഒരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗത തുര്‍ക്കി വേഷം അണിഞ്ഞാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇസ്താംബൂള്‍ നഗരത്തില്‍ അവധിക്കാലം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം പുറത്തുവിട്ട താരത്തിന്റെ പുതിയ ചിത്രമായ ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പട്ടാളക്കാരന്റെ വേഷത്തിലാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്.

Exit mobile version