നവദമ്പതികളുടെ വിവാഹചിത്രങ്ങള്‍ എപ്പോള്‍ പുറത്ത് വരും..! ‘ദീപ്‌വീര്‍’ ഫോട്ടോകള്‍ക്കായി കാത്തിരുന്ന് അസ്ഥികൂടമായി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയ ലളിതമയ വിവാഹമായിരിന്നു ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ്ങ് നവദമ്പതികളുടേത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത.് എന്നാല്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹചടങ്ങുകളും ഫോട്ടോയും കാണാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.

നവദമ്പതികളുടെ ചിത്രത്തിനായി ഒരുദിവസം മുഴുവന്‍ കാത്തിരുന്നവരുടെ കൂട്ടത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമുണ്ട്. കാത്തിരുന്ന് മടുത്തതോടെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ഒരസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നേരം ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന ചടങ്ങില്‍ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കരുതെന്ന് ഇരുവരും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമെ പങ്കുവെക്കുകയുള്ളൂ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Exit mobile version