പ്രണവിനെ ആണോ ദുല്‍ഖറിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യം; ആരും പ്രതീക്ഷിക്കാത്ത മറുപടി നല്‍കി മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായി ഈ ഓണക്കാലത്ത് തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. മികച്ച അഭിപ്രായവുമായി ചിത്രത്തിന്റെ പ്രദര്‍ശനം നിറഞ്ഞ സദസില്‍ തുടരുകയാണ്. ഓണക്കാലത്ത് ചിത്രത്തിന്റെ പ്രചരണാര്‍ഥം വിവിധ ചാനലുകളില്‍ അതിഥിയായെത്തി മോഹന്‍ലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.

എട്ടുമണിക്കൂറോളം മോഹന്‍ലാലിനെ അതിഥിയാക്കി ഫ്ളവേഴ്സ് ടിവി ഒരുക്കിയ പരിപാടിയും അതില്‍ മോഹന്‍ലാലിനോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മാസ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ദുല്‍ഖറിനെ ആണോ പ്രണവിനെ ആണോ കൂടുതല്‍ ഇഷ്ടം’ എന്നാണ് ഒരു കുട്ടി മോഹന്‍ലാലിനോട് ചോദിച്ചത്. അതിനു താരരാജാവ് നല്‍കിയ മറുപടി ഇങ്ങനെ, ‘അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോകൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതല്‍ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും കൂടുതല്‍ എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണ്’ എന്നാണ് മോഹന്‍ലാല്‍ നല്‍കിയ മറുപടി.

Exit mobile version