മോഹന്‍ലാലിനെപ്പോലെയാകാന്‍ എന്തുചെയ്യണമെന്ന് അവതാരകന്‍; മാസ് മറുപടി നല്‍കി താരം

മോഹന്‍ലാലിനെപ്പോലെയാകാന്‍ എന്തുചെയ്യണമെന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ മാസ് മറുപടി.

യുവാക്കള്‍ മോഹന്‍ലാലിനെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എന്താണ് ഞാനെന്ന് എനിക്ക് തന്നെ അറിയില്ലെന്നും എന്നെപ്പോലെ ആകാനല്ല മറിച്ച് അതിലും മികച്ചതാകാനാണ് ശ്രമിക്കേണ്ടത് എന്നുമാണ്’ മോഹന്‍ലാല്‍ നല്‍കിയ മറുപടി.

എന്നെപ്പോലെയാകുക എന്ന് പറയുന്നത് വലിയ കാര്യമല്ലെന്നും എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടതെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version