‘നമ്മള്‍ ഒരു ഷര്‍ട്ട് വാങ്ങിയിട്ട് പാകമായില്ലെങ്കില്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുക്കാം, പക്ഷേ കല്യാണം അങ്ങനെ അല്ലാ’; ‘വികൃതി’യുമായി സൗബിനും സുരാജും

സൗബിനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മനോഹരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

നായിക നായകന്മാര്‍ ഫെയിം വിന്‍സിയാണ് ചിത്രത്തിലെ നായിക. മാമുക്കോയ, സുധി കോപ്പ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അജീഷ് പി തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version