‘നമ്മുടെ വീട്ടിലെ കോഴി മുട്ടയിടുന്നത് മേരിയുടെ വീട്ടിലാണേ’; രസകരമായ ടീസറുമായി ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’

ഇന്ദ്രന്‍സ്, പൗളി വത്സന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിലെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല’ എന്ന ടാഗ്‌ലൈനോടെ ആണ് ടീസര്‍ പുറത്തുവിട്ടത്. ഇന്ദ്രന്‍സ്, പൗളി വത്സന്‍, അഞ്ജലി നായര്‍ എന്നിവര്‍ കുരിശ് വരയ്ക്കുന്നതിന് ഇടയില്‍ നടക്കുന്ന രസകരമായ ഒരു രംഗമാണ് ടീസറിലുള്ളത്.

ജിബിറ്റ് , ജിനോയ് എന്നീ നവാഗത സംവിധായകരാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പുറത്തുവിട്ട ടീസറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

സോഹന്‍ സീനു ലാല്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, വീണ നന്ദകുമാര്‍, നവജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജി ജയകുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version