ജയസൂര്യക്ക് ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ചിത്രീകരണത്തിനിടെ പരിക്ക്

ജയസൂര്യക്ക് ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ചിത്രീകരണത്തിനിടെ താരം തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരം തലകറങ്ങി വീണത്. തുടര്‍ച്ചയായി സംഘട്ടനരംഗം ചിത്രീകരിച്ചതിനാല്‍ ജയസൂര്യയെ ക്ഷീണിതനായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. ജയസൂര്യയ്ക്ക് പരിക്കേറ്റതിനാല്‍ ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 14നാണ് ഇനി ജയസൂര്യ ഭാഗമായുള്ള ചിത്രീകരണം ആരംഭിക്കുക.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version