ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നീരജ് മാധവ്; ‘ദി ഫാമിലി മാന്‍’ ട്രെയിലര്‍ പുറത്തുവിട്ടു

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നീരജ് മാധവ്. ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസിലെ പുതിയ പരമ്പരയായ ദി ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ആണ് നീരജിന്റെ അരങ്ങേറ്റം. ട്രെയിലര്‍ കഴിഞ്ഞ ദിവസം സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മനോജ് ബാജ്‌പേയി ആണ് സീരിസിലെ പ്രധാന കഥാപാത്രം.

നീരജ് മാധവിനെ കൂടാതെ പ്രിയാമണിയും വെബ് സീരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സീരീസാണിത്.

സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ‘ഗോ ഗോവ ഗോണ്‍’ സംവിധാനം ചെയ്ത രാജും കൃഷ്ണയും ചേര്‍ന്നാണ് ഫാമിലി മാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം അവസാനം വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തും.

Exit mobile version