‘മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യമുണ്ട്, പിന്നെന്തിനാണ് ഞാന്‍ അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്’; മോഹന്‍ലാല്‍

മലയാളത്തിന്റെ രണ്ട് താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ അത്രയും വലുതാണ്. ഇരുവരെയും താരതമ്യപ്പെടുത്തി ആരാധകര്‍ തമ്മിലുള്ള യുദ്ധം പതിവാണ്. ഇരു താരരാജാക്കന്മാരും തമ്മില്‍ യുദ്ധമാണെന്നും ഗോസിപ്പ് ഉണ്ടാവാറുണ്ട്.

ഇപ്പോഴിതാ ഇതിനൊക്കെ മറുപടി നല്‍കിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. തങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ഞങ്ങള്‍ തമ്മില്‍ യുദ്ധമൊന്നുമില്ല. ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകള്‍ ഒന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്പോഴല്ലേ പ്രശ്‌നമുള്ളൂ’ എന്നാണ് നിങ്ങള്‍ക്കിടയില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി.

Exit mobile version