അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ‘നിര്‍ഭയ’യുമായി ഷാജി പാടൂര്‍; നായിക നമിത പ്രമോദ്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി ഷാജി പാടൂര്‍. ‘നിര്‍ഭയ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. താരം തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

നമിത പ്രമോദ് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം തന്നെ ആരംഭിക്കും.

മാര്‍ഗ്ഗംകളിയാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ നമിതയുടെ ചിത്രം. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് ‘നിര്‍ഭയ’ നിര്‍മ്മിക്കുന്നത്. പ്രവീണ്‍ നാരായണനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

Exit mobile version