നിക്ക് പ്രിയങ്കയെ മിന്നു ചാര്‍ത്തുന്നത് ഈ കൊട്ടാരത്തില്‍ വെച്ച്

മെഹന്ദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിവാഹ ചടങ്ങുകള്‍ കൊട്ടാരത്തില്‍ അരങ്ങേറും

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.എന്നാല്‍ ഇവരുടെ വിവാഹം എന്നാണോ എവിടെ വെച്ച് നടക്കുമെന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വിവരങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ചാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുക. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടക്കും. ഡിസംബര്‍ ഒന്നിനാണ് വിവാഹം. മെഹന്ദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിവാഹ ചടങ്ങുകള്‍ കൊട്ടാരത്തില്‍ അരങ്ങേറും.

ഇരുവരുടേയും വിവാഹ നിശ്ചയവും, ബാച്ചിലര്‍ പാര്‍ട്ടിയും കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version