അമ്പിളി ചേട്ടനും നവ്യയും പാടി..! സത്യമാണ് ഇന്നും ടിവി തുറന്നാല്‍ ഒരു ദിവസം പോലും അദ്ദേഹത്തിന്റെ സിനിമ ഇല്ലാതെ ഇരിക്കില്ല

അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും ഇന്നും മലയാള സിനിമ കരകയറിയിട്ടില്ല.

ഹാസ്യതാരം എന്ന് പറയുമ്പോള്‍ മലയാളിയുടെ മനസില്‍ ഇന്നും ആദ്യം ഓര്‍മ്മവരുന്ന മുഖം ജഗതി ശ്രീകുമാറിന്റേതാണ്. എത്രയും വേഗം അദ്ദേഹം തിരിച്ചുവരട്ടെ എന്നാണ് നാം ആഗ്രഹിക്കുന്നത്. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തിന് വിനയായത്. തേഞ്ഞിപ്പാലത്ത് വെച്ച് നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. എന്നാലും ഇന്നും ടിവി തുറന്നാല്‍ ഒരു ദിവസം പോലും അദ്ദേഹത്തിന്റെ സിനിമ ഇല്ലാതെ ഇരിക്കില്ല.

അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുവെങ്കിലും സിനിമയിലേക്കുള്ള വരവ് ഇതുവരെയുമായിട്ടില്ല. താരങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി എത്താറുണ്ട്. ഇടയ്ക്ക് ചില പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം നവ്യ നായര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമെത്തിയാണ് താരം ജഗതിയെ സന്ദര്‍ശിച്ചത്. സന്ദര്‍സനത്തിനിടെ നടി അദ്ദേഹത്തിനൊപ്പം മാണിക്യ വീണയെന്ന ഗാനം ആലപിച്ചു . ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നവ്യ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ഒരുകാലത്ത് ഓടി നടന്ന് അഭിനയിച്ച താരമായിരുന്നു ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിനായി സംവിധായകരും താരങ്ങളും കാത്തിരുന്നിരുന്ന അവസ്ഥയായിരുന്നു. ഇന്നും മലയാളി ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും ഇന്നും മലയാള സിനിമ കരകയറിയിട്ടില്ല. ഇടയ്ക്ക് സുരാജും മോഹന്‍ലാലും ദിലീപുമുള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു.

Exit mobile version