‘പ്രതി പൂവന്‍ കോഴി’; റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുക്കെട്ട് വീണ്ടും

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആര്‍ എഴുതിയ പ്രതി പൂവന്‍ കോഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരവുമായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പ്രതി പൂവന്‍ കോഴി’ എന്ന് തന്നെയാണ് ചിത്രത്തിന്റേയും പേര്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ തന്നെയാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്.

Exit mobile version