ഔദ്യോഗികമായി പരിചയപ്പെടുത്തുന്നു,ഞങ്ങളുടെ ദേവാൻഷ് ചന്ദ്രയെ; മകനെ കുറിച്ച് നിശാൽ ചന്ദ്ര

ഭാര്യ രമ്യയും മകനുമൊത്തുള്ള മനോഹര ചിത്രം കണ്ട് മനംമയങ്ങുകയാണ് സോഷ്യൽമീഡിയ.

തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമായി എത്തിയ കുഞ്ഞതിഥിയെ പരിചയപ്പെടുത്തി ബാങ്കറായ നിശാൽ ചന്ദ്ര. മകൻ പിറന്ന സന്തോഷവാർത്ത നിശാൽ ചന്ദ്ര ദിവസങ്ങൾക്കു മുമ്പാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. നിശാലിന്റെ ഭാര്യ രമ്യ ആൺകുഞ്ഞ് ജനിച്ച വിവരം അറിയിച്ചപ്പോൾ ആശംസകളുമായി സോഷ്യൽമീഡിയയും കൂടെയെത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും ചിത്രവും ആദ്യമായി പങ്കുവെച്ച് സോഷ്യൽമീഡിയയിൽ വീണ്ടുമെത്തിയിരിക്കുകയാണ് നിശാൽ.

നിശാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഭാര്യ രമ്യയും മകനുമൊത്തുള്ള മനോഹര ചിത്രത്തിന് ആശംസ നേർന്ന് ഉറ്റവരും ബന്ധുക്കളും മാത്രമല്ല സോഷ്യൽമീഡിയയും രംഗത്തുണ്ട്. ‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങൾക്കായി ഇതാ പരിചയപ്പെടുത്തുന്നു.’ ചിത്രം പങ്കുവച്ച് നിശാൽ കുറിച്ചു. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

നടി കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. നിലവിൽ അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. 2013-ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം. മൈക്രോ ബയോളജിയിൽ പിജി ബിരുദധാരിണിയാണ് രമ്യ.

Exit mobile version