ഇനി തമിഴിലേക്ക് കല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ സിനിമാലോകത്ത് ചുവട് ഉറപ്പിക്കുകയാണ്. ഹെലോ എന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തിയത്. ഏറ്റവും ഒതുവിലും താരം അഭിനയിച്ചത് തെലുങ്കിലാണ്. ഇനി താരം തമിഴിലും മിന്നിത്തിളങ്ങും. ഹീറോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ തമിഴകത്ത് എത്തുന്നത്.

ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. പിഎസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഹീറോ. ഹിന്ദി നടന്‍ അഭയ് ഡിയോള്‍ ആണ് വില്ലന്‍. കല്യാണി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Exit mobile version