ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രം ‘സോയ ഫാക്ടര്‍’ അടുത്ത മാസം തീയ്യേറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രം സോയ ഫാക്ടര്‍ സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായിക സോനം കപൂര്‍ ആണ്. അനുജാ ചൗഹാന്‍ രചിച്ച ദ സോയ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്.

ചിത്രത്തിന്റെ രസകരമായൊരു ടീസറാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടെലി ഷോപ്പിങ്ങ് പരസ്യങ്ങളുടെ മാതൃകയിലായിലാണ് ടീസര്‍. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. കര്‍വാന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം കൂടിയാണ് സോയ ഫാക്ടര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ആഗസ്റ്റ് 27ന് പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version