‘കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്ന എല്ലാവരും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം’; പട്ടാഭിരാമനെ പ്രശംസിച്ച് നൗഷാദ്

ജയറാം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് തീയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് പ്രളയ കാലത്ത് നന്മ കൊണ്ട് കേരളത്തിന് കൈത്താങ്ങായ നൗഷാദിക്കയാണ്. കുടുംബത്തെയും കുട്ടികളെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറായാണ് ജയറാം എത്തിയത്. ഷീലു എബ്രഹാം, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തിയത്.

പ്രേംകുമാര്‍, ബൈജു, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version