വള്ളിക്കുടിയിലെ വെള്ളക്കാരന്റെ ആദ്യ ഗാനം ഇന്ന്; പ്രിഥ്വിരാജ് നിര്‍വ്വഹിക്കും

ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്ത് വിടും

വള്ളിക്കുടിയിലെ വെള്ളക്കാരന്റെ എന്ന ഗണപതി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്ത് വിടും. പ്രിഥ്വിരാജിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. നവാഗതനായ ഡ്യൂഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ഒരു മലയാളചലച്ചിത്രമാണ് വള്ളിക്കുടിയിലെ വെളളക്കാരന്‍.

ഗണപതിയെക്കൂടാതെ ലാല്‍, മുത്തുമണി, ബാലു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും.

വിദേശത്ത് പറക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഡ്യൂഗ്ലസ് അല്‍ഫ്രഡ്, ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

Exit mobile version