രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ ആ വാനമ്പാടി ഇനി മുതല്‍ പിന്നണി ഗായിക; ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം

പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ പാട്ട് പാടി ഏവരുടെയുംമനസ് കീഴടക്കിയ രാണു എന്ന തെരുവു ഗായിക ഇനി മുതല്‍ പിന്നണി ഗായിക. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തില്‍ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് രാണു പാടിയിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ട്രെയിന്‍ വെച്ച് ലതാ മങ്കേഷ്‌കറെ പോലും അത്ഭുതപ്പെടുത്തുന്ന ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച് രാണു ഏവരുടെയും ഹൃദയം കീഴടക്കിയത്. ട്രെയിനില്‍ യാത്ര ചെയ്ത ആരോ ഇവര്‍ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീറിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമയായ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു. എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയിലൊതുങ്ങും’ എന്നാണ് രാണു പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഹിമേഷ് കുറിച്ചത്. നിരവധിപേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

Exit mobile version