സൈക്ലിസ്റ്റ് ആലിസായി രജിഷ വിജയന്‍; ‘ഫൈനല്‍സി’ ന്റെ ടീസര്‍ പുറത്തുവിട്ടു

‘ജൂണ്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയന്‍ നായികയായി എത്തുന്ന ‘ഫൈനല്‍സി’ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ആലീസ് എന്ന സൈക്ലിസ്റ്റ് ആയാണ് താരം എത്തുന്നത്.

ഒരു സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ഫൈനല്‍സ് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പിആര്‍ അരുണ്‍ ആണ്. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ടിനി ടോം, സോനാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. നടി പ്രിയ വാര്യരും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മണിയന്‍പിള്ളരാജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version