സിനിമാ ഷൂട്ടിങിനിടെ നടി നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി ഒമര്‍ ലുലു

സര്‍പ്രൈസ് ഗിഫ്റ്റില്‍ അത്ഭുതപ്പെട്ടിരിക്കുന്ന നിക്കിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

സിനിമാ ഷൂട്ടിങിനിടെ നടി നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് വെല്‍ക്കം നല്‍കി സംവിധായകന്‍ ഒമര്‍ലുലു.
ഒരു അഡാറ് ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയില്‍ നായികയായി എത്തുന്നത് നിക്കിയാണ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത നിക്കിക്ക് ഒമര്‍ ലുലു സര്‍പ്രൈസ് വെല്‍ക്കം ഒരുക്കുകയായിരുന്നു.

സര്‍പ്രൈസ് ഗിഫ്റ്റില്‍ അത്ഭുതപ്പെട്ടിരിക്കുന്ന നിക്കിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആദ്യ ഷോട്ടില്‍ അഭിനയിക്കാനായി തയ്യാറെടുക്കുകായിരുന്നു നിക്കി. ഇതിനിടെ മുറിയിലേക്ക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നു വന്നു. സന്ദര്‍ഭത്തിന് വിഭിന്നമായ പശ്ചാത്തലത്തില്‍ ഒരു പാട്ട് ഉയര്‍ന്നു.

സംഭവിക്കുന്നതെന്താണെന്ന്‌ മനസ്സിലാകാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഉടന്‍ ഒമര്‍ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ സ്വാഗതം ചെയ്തു. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Exit mobile version