ചൈനീസ് ഭാഷ പറഞ്ഞ് മോഹന്‍ലാല്‍; ആരാധകരെ ആവേശത്തിലാക്കി ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ടീസര്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മിനിറ്റും 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെപിഎസി ലളിതയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒപ്പം തമാശയുമായി സലിംകുമാറും സിദ്ദിഖും ടീസറിലുണ്ട്.

പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍ക്ക്’ ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മോഹന്‍ലാലിന്റെ ഓണച്ചിത്രമായാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Exit mobile version