ഷോര്‍ട്‌സ് ഇട്ട് അമ്പലത്തില്‍ കയറി; ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്കെന്ന് വിമര്‍ശനം, മറുപടിയുമായി അജയ് ദേവ്ഗണ്‍

മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ അജയ് പങ്കുവെച്ചിരുന്നു.

സമൂഹമാധ്യമങ്ങളുടെ ഇപ്പോഴത്തെ ഇര മറ്റാരുമല്ല, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ്. അമ്പലത്തില്‍ ഷോര്‍ട്‌സ് ഇട്ട് കയറിയതാണ് ഇപ്പോള്‍ വിവാദമാകുന്നത്. താരത്തിനെതിരെ വന്‍ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക്, കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ.

ആരോടുമില്ലെങ്കിലും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ അജയ് പങ്കുവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ആക്രമണം തുടങ്ങിയത്. ഇപ്പോള്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. അതില്‍ ഇടപെടേണ്ടതില്ലെന്ന് അജയ് പറയുന്നു.

Exit mobile version